മുണ്ടക്കയം ഈസ്റ്റ് : പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഫിലിം ക്ലബിന്റെ ഉദ്ഘാടനം സംവിധായകൻ അഭിലാഷ് എസ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, ബോബി കെ മാത്യു, രതീഷ് പി ആർ, ഫിലിം ക്ലബ് കോർഡിനേറ്റർ ആഷിൻ ജോസ്, സ്റ്റാഫ് സെക്രട്ടറിമാരായ ഷാന്റിമോൾ എസ്, പി അനുരാഗ് എന്നിവർ സംസാരിച്ചു. ഫിലിം ക്ലബ് അംഗങ്ങളായ അഭിജിത് ബിജു, രോഹിത് രാജു, ജെറിൻ ജെയിംസ്, ശ്രീറാം വി, ഗോകുൽ സുരേഷ് എന്നിവർ ചേർന്ന് നിർമ്മിച്ച നോട്ട് ദി ഏൻഡ് എന്ന ആറ് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |