
കോട്ടയം: ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷന് ജില്ലയിൽ തുടക്കം കുറിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ വസതിയിൽ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ സാന്നിദ്ധ്യത്തിൽ സെൽഫ് എന്യുമേറഷൻ നടത്തി. അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർ പി.എ. അമാനത്ത്, സെൻസസ് മാസ്റ്റർ ട്രെയിനർ എം.അരുൺ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് കളക്ടറേറ്റിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജീവനക്കാർ സെൽഫ് എന്യുമറേഷൻ നടത്തി. https://se.census.gov.in/ എന്ന പോർട്ടലിൽ കുടുംബങ്ങൾ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്തുന്ന സെൽഫ് എന്യുമറേഷന് 30 വരെ സൗകര്യമുണ്ടാകും. വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് സെൽഫ് എന്യൂമറേഷനിലൂടെ നൽകാൻ കഴിയുക. 34 ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |