SignIn
Kerala Kaumudi Online
Monday, 22 June 2026 4.50 AM IST

പെൻഷൻകാരെ അവഗണിച്ചു

കോട്ടയം: പെൻഷൻകാരെയും ജീവനക്കാരെയും ബഡ്ജറ്റിൽ പൂർണമായി അവഗണിച്ചതായി കേരളാ സ്റ്റേറ്റ് പെൻഷണേഴ്‌സ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി. ശമ്പള പരിഷ്‌കരണം, കഴിഞ്ഞശമ്പള പരിഷ്‌കരണത്തിന്റെയും അനുവദിച്ച ക്ഷാമബത്താ ഗഡുക്കളുടെയും ശേഷിക്കുന്ന കുടിശിക എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.എം മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക്, പി.രാധാകൃഷ്ണകുറുപ്പ്, ഡോ.വർഗീസ് പേരയിൽ, ജയ്‌സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, പി.ടി ജേക്കബ്, മാത്തച്ചൻ പ്ലാന്തോട്ടം, ബാബു ജോസഫ്, പോളി റാഫേൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BUDJET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL