
തൃക്കൊടിത്താനം: കേരള കോൺഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനു ജോബ് എം.എൽ.എയ്ക്ക് സ്വീകരണം നൽകി. ഹരിത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരള കോൺഗ്രസ് വൈസ് ചെയർമാൻ വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെയിംസ് പതാരംചിറ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി പ്ലാത്താനം മുഖ്യപ്രസംഗം നടത്തി. ഉന്നതാധികാര സമിതി അംഗം ജോർജ്കുട്ടി മാപ്പിളശ്ശേരി, ജനറൽ സെക്രട്ടറി സിബി ചാമക്കാല, ഫ്രാൻസിസ് പാലമൂട്ടിൽ, തോമസ് വർഗീസ് മതിലകത്തുകുഴി, അമ്പിളി സിജു, അമ്പിളി രാജേഷ്, റോസമ്മ ബാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |