
കൈപ്പുഴ : കൈപ്പുഴ സെന്റ് ജോർജ് ഹൈസ്‌കൂളിൽ യോഗാദിനവും, സംഗീത ദിനവും ആചരിച്ചു. സ്‌കൂൾ പ്രിൻസിപ്പൾ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ജോളി കെ.സി അദ്ധ്യക്ഷത വഹിച്ചു. കായിക അദ്ധ്യാപകനായ ഡോ. സിബി ക്ലാസ് നയിക്കുകയും കുട്ടികളെ യോഗ പരിശീലിപ്പിക്കുകയും ചെയ്തു. സംഗീത അദ്ധ്യാപിക ഏയ്ഞ്ചലും, കുട്ടികളും ചേർന്ന് സംഗീത പരിപാടി സംഘടിപ്പിച്ചു. സ്‌കൂൾ എൻ.സി.സി കമാണ്ടറായ ഡൈഗോ ജോസ് മോന്റെ നേതൃത്വത്തിൽ സ്‌കൂളിലെ വിവിധ ക്ലബുകളിലെ അംഗങ്ങളായ നൂറോളം കുട്ടികൾ യോഗാപരിശീലനത്തിൽ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |