SignIn
Kerala Kaumudi Online
Sunday, 05 July 2026 7.35 AM IST

കുടുംബബഡ്ജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം 'വില'യില്ലാത്തത് ജനത്തിന് മാത്രം

ppp

കോട്ടയം: എങ്ങനെ ജീവിക്കും സാറെ? പൊതുജനത്തിന്റെ ചോദ്യത്തിൽ കഴമ്പുണ്ട്. അരി ഉൾപ്പെടെ സർവ്വതിനും വില വർദ്ധിച്ചു. പച്ചക്കറിയും മത്സ്യ-മാംസ വിലയും ആ വഴിക്ക് തന്നെ. സ്കൂൾ തുറന്നതോടെ ഭൂരിപക്ഷം കുടുംബങ്ങൾക്കുമുണ്ടായ അധികചെലവിന് പിന്നാലെയാണ് ഈ തിരിച്ചടി.

വിലക്കയറ്റത്തിനൊപ്പം പനി വരുത്തിയ ആശുപത്രി ചെലവും പല കുടുംബങ്ങളുടെയും ബഡ്ജറ്റ് താളംതെറ്റിച്ചു.

മഞ്ഞക്കാർഡുകൾക്കുള്ള റേഷൻ വിഹിതം കുറയ്ക്കുകയും സപ്ലൈക്കോയിൽ ആവശ്യത്തിന് സബ്സിഡി അരി ഇല്ലാത്തതും അരിവില ഉയർത്തി. കിലോയ്ക്ക് നാലുരൂപവരെ അരിവില ഉയർന്നു. ബ്രാൻഡഡ് അരി പാക്കറ്റിന് ഇരുപതു രൂപ വരെ വില വർദ്ധിച്ചു. പയർ,പരിപ്പ്,കടല എന്നിവയുടെ വിലയും വർദ്ധിച്ചു.

പിടിതരാതെ മത്സ്യവിപണി

ട്രോളിംഗിനെ തുടർന്നു മത്സ്യമാംസ വിലയിൽ വൻവർദ്ധനവായി. നാടൻവള്ളങ്ങളിൽ മാത്രമാണ് മത്സ്യബന്ധനം. മത്തി അയില, കിളി എന്നിവയ്ക്ക് കിലോയ്ക്ക് 300-400 രൂപയായി. വറ്റ, മോത, കാളാഞ്ചി വില 800 രൂപയ്ക്ക് മുകളിലാണ്. നെയ്മീൻ 1000 പിന്നിട്ടു. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വലിയ മീനുകൾ പഴകിയതെന്ന പരാതി വ്യാപകമാണ്. ഇത്തരം മത്സ്യങ്ങൾ ഭക്ഷ്യവിഷബാധയ്ക്കു കാരണമായിട്ടും പരിശോധന ശക്തമാക്കാൻ ഭക്ഷ്യ ,ആരോഗ്യ വകുപ്പുകൾക്ക് കഴിയുന്നില്ല.

കോഴി വില: 175 (ഒരു കിലോ)

കോഴിമുട്ടയ്ക്ക്: 8 രൂപ

മാട്ടിറച്ചിക്ക്: 460 -500 രൂപ

ആട്ടിറച്ചി: 1000 രൂപ

മഴ വെല്ലുവിളിയായി

കനത്തമഴയാണ് പച്ചക്കറി വില വർദ്ധനവിന് കാരണമായി പറയുന്നത്. കിലോയ്ക്ക് 60 രൂപയിൽ താഴെ പച്ചക്കറി ഇനങ്ങൾ വിപണിയിൽ ഇല്ലെന്ന് പറയാം.

വെളുത്തുള്ളി, ഇഞ്ചി വില 250 രൂപയ്ക്ക് മുകളുലെത്തി.

ബീൻസ്: 100 -120 രൂപ

കാരറ്റ് 90-100 രൂപ

ഉള്ളി: 80രൂപ

സവാള:35-40 രൂപ

സഹികെട്ട് ഹോട്ടലുകൾ

പാചകവാതക വില ഉയർന്നതോടെ ഹോട്ടലുകൾ ഭക്ഷണവില വർദ്ധിപ്പിച്ചിരുന്നു. നിത്യോപയോഗ സാധനവില വർദ്ധിച്ചതോടെ വീണ്ടും വില ഉയർത്താനൊരുങ്ങുകയാണ് ഹോട്ടലുകൾ. ഊണിനും മത്സ്യ മാംസ വിഭവങ്ങൾക്കും 10-20 രൂപ വർദ്ധിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL