SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

പൗരാവലി അനുമോദിച്ചു

photo
ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദൻസ് ഉപഹാരങ്ങൾ നല്കുന്നു

പാലത്ത്: ഗോവയിൽ നടന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണമെഡൽ കരസ്ഥമാക്കിയ ഷമീർ സി.എം പാലത്തിനേയും ഏഷ്യൻ ആംസ് റസ് ലിംഗ് ജൂനിയർ ചാമ്പ്യൻസ് ജേതാവ് തഫ്ഹീമ കെൻസ പാലത്തിനേയും ചേളന്നൂർ ഗ്രാമപഞ്ചായത്തിന്റെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിനു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മുഹമ്മദൻസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. എം.കെ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഷാജി സി.കെ, ഷീന ചെറുവത്ത്, ഗൗരി പുതിയോത്ത്, ആരിഫ കെ.പി, മുഹമ്മദ് ഒ.പി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL