മേപ്പാടി: കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ.വർഗീസ് ചക്കാലയ്ക്കൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസിയുടെ വീട് സന്ദർശിച്ചു. ജെസിയുടെ ഭർത്താവ് ഷാജിയെയും കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സന്ദർശനം നടത്തിയത്. രണ്ടുലക്ഷം രൂപ ധനസഹായമായി കുടുംബത്തിന് കൈമാറി. ദാരുണമായ സംഭവമാണ് നടന്നതെന്നും സർക്കാർ അർഹമായ ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടി ഉണ്ടാകണം. കാടും നാടുംവേർതിരിക്കുമെന്ന വർഷങ്ങളായുള്ള അവകാശവാദം ഇനിയെങ്കിലും സർക്കാർ നടപ്പിലാക്കണം. മനുഷ്യജീവനുകൾ ഓരോന്നായി പൊലിയുമ്പോഴും ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. മേപ്പാടി സെന്റ്‌ജോസഫ് ദേവാലയ വികാരി ഫാ. സണ്ണി എബ്രഹാമും സഹവികാരിമാരും കൂടെയുണ്ടായിരുന്നു. ജെസ്സിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |