പുതുപ്പാടി: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മർകസ് ലോ കോളേജ് എൻ. എസ് .എസ് യൂണിറ്റും വിദ്യാർത്ഥി യൂണിയനും ചേർന്ന് കാലിക്കറ്റ് ബീച്ച് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ നിരവധി പേർ രക്തദാനത്തിൽ പങ്കാളികളായി. കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ. പിള്ള ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ബീച്ച് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോ. ഹംന സി. ടി. രക്തദാന അവബോധ ക്ലാസ് നയിച്ചു. ഡോ. ഇബ്രാഹിം മുണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. ഷരീഫ സി കെ, ബേബി ഉദയരാജ്, അഞ്ജുഷാ എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മുഹമ്മദ് റഈസ് സ്വാഗതവും ജുമൈലത്ത് കാസർകോട് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |