SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.12 AM IST

'ദീപ്തമീ ഓർമ്മ' സംഘടിപ്പിച്ചു

img
ഓർക്കാട്ടേരി കുളങ്ങര കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണം എൻ വേണു ഉദ്ഘാടനം ചെയ്യുന്നു

വടകര: ഓർക്കാട്ടേരിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യവും ടി.പി സ്മാരക ഗ്രന്ഥാലയത്തിന്റെ സ്ഥാപക പ്രസിഡന്റുമായ കുളങ്ങര കുഞ്ഞിക്കണ്ണൻ മാഷെ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. "ദീപ്തമീ ഓർമ്മ" എന്ന പരിപാടി ആർ.എം. പി.ഐ സംസ്ഥാനസെക്രട്ടറി എൻ വേണു ഉദ്ഘാടനം ചെയ്തു. പവിത്രൻ മണ്ടോടി അധ്യക്ഷത വഹിച്ചു. പി ജിനേഷ് അനുസ്മരണ പ്രഭാഷണം നടത്തി. നെല്ലോളി ചന്ദ്രൻ, ടി കെ വാസു മാസ്റ്റർ, രാമകൃഷ്ണൻ,രാമചന്ദ്രൻ കയനാണ്ടി, എ കെ ബാബു, ശശി, ടി പി മിനിക, ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. കെ.പി പവിത്രൻ സ്വാഗതവും കെ.ടി.കെ വിബിലേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, MASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL