SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.14 AM IST

മുങ്ങിമരണം ഇല്ലാതാക്കണം

nivedanam-
റനയും കുടുംബവും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം സമർപ്പിക്കുന്നു

മുഖ്യമന്ത്രിക്ക് മൂന്നാം ക്ലാസുകാരിയുടെ നിവേദനം

മുക്കം: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്ന ആവശ്യവുമായി തോട്ടുമുക്കം ഗവ. യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി റന ഫാത്തിമ. പുഴകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുട്ടികൾ മുങ്ങിമരിക്കുന്ന ദാരുണ സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഈ എട്ടുവയസുകാരി തന്റെ ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശനെയും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെയും നേരിൽ കണ്ട് നിവേദനം നൽകിയത്. തിരുവമ്പാടി നിയോജകമണ്ഡലം എം.എ.ൽ.എ സി.കെ. കാസിമിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. മൂന്നാം വയസുമുതൽ തോട്ടുമുക്കം ചെറുപുഴയിലൂടെ നിഷ്പ്രയാസം നീന്തിക്കയറിയ റനയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ കൊച്ചു മിടുക്കിയുടെ നീന്തൽ വൈഭവമറിഞ്ഞ രാഹുൽ ഗാന്ധി നേരിട്ടെത്തി പ്രശംസിച്ചിട്ടുമുണ്ട്. മുക്കം നഗരസഭയുടെ 'നീന്തിവാ മക്കളേ' എന്ന പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് റന. റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റെയും മൂത്ത മകളായ റനക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL