ബേപ്പൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ കർമ്മ ശ്രേഷ്ഠ, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് ദാനം കൃഷി മന്ത്രി ടി . സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് അച്ചാറമ്പത്ത്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, ടി.കെ.അബ്ദുൾ ഗഫൂർ, രമേശ് നമ്പിയത്ത്, എം.പി. ജനാർദ്ദനൻ, പി.കുഞ്ഞിമൊയ്തീൻ, കെ.കെ.സുരേഷ്, എം ഷെറി, വി.പി ബഷീർ, സി.എ.സെഡ്. അസീസ്, രാജലക്ഷ്മി, അന്നങ്ങാട്ട് കാർത്തികേയൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |