വടകര: ഓർക്കാട്ടേരി എൽ.പി സ്കൂളിലെ 2026 - 27 വർഷത്തേക്കുള്ള പി.ടി.എ ജനറൽബോഡിയോഗവും "മക്കളെ അറിയാൻ" ബോധവത്ക്കരണ ക്ലാസും ഈ വർഷം എൽ.എസ്.എസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ഉദ്ഘാടനവും ബോധവത്ക്കരണ ക്ലാസും മോട്ടിവേഷൻ സ്പീക്കർ ബൈജു പാലയാട് നിർവഹിച്ചു. എൽ.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഉപഹാര വിതരണവും സി.കെ റീന നിർവഹിച്ചു. ഭാരവാഹികളായി ഷാജു പട്ടറത്ത് (പ്രസിഡൻറ്), കെ.കെ ശ്രീജിഷ (വൈസ് പ്രസിഡന്റ്), ആർ.കെ ഷിജിത്ത് (ട്രഷറർ), സി മിത്യ (മദർ പി.ടി.എ പ്രസിഡൻ്റ്) തെരഞ്ഞെടുത്തു. പി ജയചന്ദ്രൻ, പി.എം നാണു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |