അബുദാബി: ഫുജെയ്‌റയില്‍ നിന്ന് അബുദാബിയിലേക്ക് 200 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന എത്തിഹാദ് റെയില്‍. അതിന്റെ അമരത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന പദവി ഇനി മലയാളിക്ക് സ്വന്തം. ആലപ്പുഴ സ്വദേശിയായ 29കാരന്‍ നിഷാദ് ആണ് എത്തിഹാദ് റെയിലിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. നിഷാദിനൊപ്പം ആദ്യ സ്വദേശി ക്യാപ്റ്റന്‍മാരായ ഇബ്രാഹിം അല്‍ ഹമ്മാദിയും സാറ അല്‍ മസ്‌റൂയിയും ഒപ്പമുണ്ടാകും.
വളരെ എളുപ്പത്തില്‍ എത്തിപ്പെട്ടതല്ല തന്റെ സ്വപ്‌നത്തിലേക്ക് നിഷാദ്. അതിന് പിന്നില്‍ 12 വര്‍ഷത്തെ കഷ്ടപ്പാടിന്റേയും അര്‍പ്പണബോധത്തിന്റേയും കഥ കൂടിയുണ്ട്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫിലേക്ക് എത്തിയത്. ഒരു ചെറിയ വ്യാപാര സ്ഥാപനത്തിലെ ക്യാഷിയറായിട്ടായിരുന്നു നിഷാദിന്റെ തുടക്കം. പെര്‍ഫ്യൂമുകള്‍ വിറ്റും, സാന്‍വിച്ചുകളുണ്ടാക്കി ഹോം ഡെലിവറി നടത്തിയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
2017ല്‍ പാം ജുമൈറ മോണോറെയിലിലൂടെയാണ് റെയില്‍വേയുടെ ലോകത്തേക്ക് നിഷാദ് എത്തിയത്. ദുബായ് മെട്രോയിലും ട്രാമിലും നിഷാദ് ജോലി ചെയ്തിട്ടുണ്ട്. നൗഷാദ് - ഷീബ ദമ്പതിമാരുടെ മകനായ നൗഷാദിന് ഭാര്യ ഹിബയും ഒരു മകനുമുണ്ട്. സഹോദരന്‍ റിന്‍ഷാദ് എത്തിഹാദ് റെയിലിന്റെ ചരക്ക് തീവണ്ടിയുടെ ലോക്കോ പൈലറ്റാണ്. നസ്ലിയാണ് സഹോദരി. 2020 മുതല്‍ എത്തിഹാദ് റെയിലിന്റെ ഭാഗമാകാനുള്ള ശ്രമങ്ങള്‍ നിഷാദ് നടത്തിയെങ്കിലും 2024ലാണ് നേട്ടം കരസ്ഥമാക്കിയത്. രണ്ടാം തവണത്തെ ശ്രമമാണ് നൗഷാദിനെ സ്വപ്‌ന ജോലിയിലേക്ക് എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |