മാനന്തവാടി: സംഘപരിവാർ അജണ്ട നടപ്പാക്കുന്ന കേന്ദ്രസർക്കാരെന്ന യജമാനന് വഴങ്ങുന്നവരാക്കി സംസ്ഥാന സർക്കാരിനെ മാറ്റുകയാണ് മുഖ്യമന്ത്രി വി.ഡി സതീശനെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി തോമസ്. ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് അധികാരത്തിലെത്തിയത് മുതൽ സംസ്ഥാനസർക്കാർ എങ്ങോട്ടു പോകുന്നുവെന്ന് കേരളം കാണുകയാണ്. വിഴിഞ്ഞം തുറമുഖത്തെ തകർക്കാൻ അദാനി ഗ്രൂപ്പിന്റെ ക്ഷണം സ്വീകരിച്ച് മംഗളൂരു യാത്രനടത്തിയ ശേഷമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പി.എംശ്രീ ഉൾപ്പെടെയുള്ളവ ഇപ്പോൾ അഭിമാനപദ്ധതിയായി. മുണ്ടക്കൈ അതിജീവിതർക്ക് ലോകമാതൃകയായി ടൗൺൺഷിപ്പ് ഉൾപ്പെടെ ഒരുക്കിയാണ് എൽ.ഡി.എഫ് സർക്കാർ പടിയിറങ്ങിയത്.
മഹാമാരികളും പ്രകൃതിദുരന്തങ്ങളും എങ്ങനെ നേരിടണമെന്ന് എൽ.ഡി.എഫ് കാണിച്ചുതന്നു. കള്ളാടി ദുരന്തത്തിലും പകർച്ചവ്യാധികൾ പരന്നപ്പോഴും കൂട്ടുത്തരവാദിത്വം തകർന്ന ഭരണസംവിധാനമായി യു.ഡി.എഫ് സർക്കാർ മാറി. നിയമസഭയിൽ 102 എം.എൽ.എമാരുണ്ടെന്ന ബലത്തിൽ കേരളത്തിന്റെ നന്മകളെല്ലാം നന്മകൾ തകർക്കാനാണ് ശ്രമമെങ്കിൽ ലക്ഷക്കണക്കിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അണിനിരന്ന് പ്രതിരോധം തീർക്കുമെന്നും ജെയ്‌ക് പറഞ്ഞു. സമ്മേളനം ഇന്ന് വൈകിട്ട് പ്രകടനത്തോടെ സമാപിക്കും. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |