മഞ്ചേരി: അനധികൃത തെരുവുകച്ചവടങ്ങൾക്കെതിരെ നടപടി ശക്തമാക്കി നഗരസഭ. ഇന്നലെ നടത്തിയ വ്യാപകമായ പരിശോധനയുടെ അടിസ്ഥാനത്തിൽ മഞ്ചേരി സീതിഹാജി ബസ് സ്റ്റാൻഡ് മുതൽ അഹ്മദ് കുരിക്കൾ ബസ് ബേ ഷോപ്പിംഗ് കോംപ്ലക്സ് വരെ ഫുട്‌പാത്ത് കൈയേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു. സാധനങ്ങൾ റോഡിലേക്ക് ഇറക്കിവച്ച് കച്ചവടം നടത്തിയ വ്യാപാരികൾക്ക് കർശന മുന്നറിയിപ്പും നൽകി.
തുറക്കൽ ബൈപ്പാസ് റോഡിൽ അനധികൃതമായി കച്ചവടം നടത്തിയിരുന്ന നാല് സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു.
ആരോഗ്യവിഭാഗം മേധാവിയും ക്ലീൻ സിറ്റി മാനേജറുമായ ജെ.എ. നുജൂം, എൻജിനീയറിങ് വിഭാഗം സൂപ്രണ്ട് ഇൻ ചാർജ് ടി.പി. അസ്മൽ ഷെരീഫ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ റഷീദുദ്ധീൻ മുല്ലപ്പള്ളി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റെജി തോമസ്, സി. രതീഷ്, പി. റിൽജു മോഹൻ, സി. നസ്രുദ്ധീൻ, പി. ജംസി, ഒ.എസ്. പ്രിയ, പി.സി. ഷാമിൽ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
പൊതുജനങ്ങൾക്ക് സുരക്ഷിതവും തടസ്സരഹിതവുമായി ഫുട്‌പാത്തും റോഡും ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരും. അനധികൃത തെരുവ് കച്ചവടവും ഫുട്‌പാത്ത് കൈയേറ്റവും നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികളെടുക്കും.
വല്ലാഞ്ചിറ അബ്ദുൽ മജീദ്,
നഗരസഭ ചെയർപേഴ്സൺ
വൈ .പി. മുഹമ്മദ് അഷ്രഫ്
നഗരസഭ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |