SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.09 AM IST

കെ.വി. റാബിയ സ്മാരക പ്രഥമ പുരസ്‌കാരദാനം

തിരൂരങ്ങാടി: സാക്ഷരതാ പ്രവർത്തകയായിരുന്ന കെ.വി. റാബിയയുടെ സ്മരണാർത്ഥം സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംഗമത്തിൽ 'സേവനരത്ന' പുരസ്‌കാരം ഡോ: എം.എ. കബീറിനും .'കർമ്മശ്രേഷ്ഠ' പുരസ്‌കാരം എൻ.എം.റഫീഖിനും വിതരണം ചെയ്തു. പി.എസ്.എം.ഒ. കോളേജ് പ്രിൻസിപ്പൽ ഡോ. വി.പി. ജംഷീദ് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബഷീർ ഭിന്നശേഷി സംഗമത്തിന്റെ ഉദ്ഘാടനവും പ്രഥമ പുരസ്‌കാരങ്ങളുടെ വിതരണവും നിർവ്വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL