SignIn
Kerala Kaumudi Online
Thursday, 30 July 2026 4.38 AM IST

മലപ്പുറം ജില്ലാ റോഡ് സുരക്ഷാസമിതി യോഗത്തിൽ തീരുമാനം ദേശീയപാതയിൽ ബസ്സുകൾ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

മലപ്പുറം: ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ബസ്സുകൾ ദേശീയപാതയിൽ നിന്ന് ആളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിറുത്താൻ പാടില്ല. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിർദ്ദേശം.

സർവീസ് റോഡുകളിൽ അനുവദിച്ച സ്റ്റോപ്പുകളിൽ നിന്ന് മാത്രമാവണം ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ജില്ലയിലൂടെ കടന്നുപോകുന്ന എൻ.എച്ച് 66 ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതു സംബന്ധിച്ചും പാർക്കിംഗ് ഏരിയ ലഭ്യമാക്കുന്നതിനും ആവശ്യമായ പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തി. ദേശീയപാതയിലേക്കുള്ള സർവീസ് റോഡുകൾ നിലവിൽ വൺവേ ആയി നിജപ്പെടുത്തിയത് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കാനും തീരുമാനിച്ചു. ജില്ലയിൽ സാദ്ധ്യമായ സ്ഥലങ്ങളിൽ എല്ലാം ഭിന്നശേഷി സൗഹൃദ പൊതുനിരത്തുകൾ, ശൗചാലയങ്ങൾ തുടങ്ങിയവ മാതൃകാപരമായി നടപ്പിലാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. മഞ്ചേരി നെല്ലിപ്പറമ്പ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് ഉടൻ സ്ഥാപിക്കാൻ മഞ്ചേരി നഗരസഭയെ ചുമതലപ്പെടുത്തി.
ജില്ലാ റോഡ് സുരക്ഷാ സമിതി കൺവീനർ ടി.പി.യൂസഫ്,​ ആർ.ടി.ഒ (എൻഫോഴ്സ്‌മെന്റ്) അംഗങ്ങളായ ജില്ലാ പൊലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോൺ, മലപ്പുറം ആർടി.ഒ വി. ജോയ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

എമർജൻസി ആക്സിഡന്റ് റസ്പോൺസ് ടീം

  • ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എമർജൻസി ആക്സിഡന്റ് റെസ്‌പോൺസിനായി പ്രത്യേക ടീം ഒരുക്കുന്നതിന് പഠന റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു.
  • ദേശീയപാതയിൽ അപകടത്തിൽ പെടുന്ന ചെറുവാഹനങ്ങളുടെ റിക്കവറിക്കായി സംവിധാനം ഒരുക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകി.
  • ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് എമർജൻസി ആക്സിഡന്റ് റസ്‌പോൺസിന് പരിശീലനം കൊടുക്കാൻ മോട്ടോർ വാഹന വകുപ്പിനെയും പൊലീസിനെയും ചുമതലപ്പെടുത്തി.
  • ദേശീയപാതയിലെ വെട്ടിച്ചിറ ടോൾ പ്ളാസയിൽ ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി ഇരുവശത്തും ഓരോ ട്രാക്ക് അനുവദിക്കാനും യോഗം നിർദ്ദേശിച്ചു.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL