താനൂർ : ഗ്രാമീണമേഖലയിലെ തൊഴിലവസരങ്ങളും ഉപജീവന സാദ്ധ്യതകളും ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന
വി ബി ജി റാം ജി പദ്ധതിയുടെ താനൂർ ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, സെക്രട്ടറിമാർ, നിർവഹണ ഉദ്യോഗസ്ഥർ,
വിവിധ വകുപ്പുകളിലെ
ജീവനക്കാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് നസ്‌റിൻ മണ്ണിങ്ങൽ അദ്ധ്യക്ഷനായ ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.വിജയകുമാർ
പദ്ധതി വിശദികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |