SignIn
Kerala Kaumudi Online
Thursday, 30 July 2026 4.38 AM IST

തിരൂരിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്: സമദാനി എം.പി നിവേദനം നൽകി

nivedanam
വീണ്ടും നിവേദനം നൽകി.

തിരൂർ:കാസർകോട് - തിരുവനന്തപുരം വന്ദേഭാരതും രാജ്‌ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിറുത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. ആവശ്യം പ്രാധാന്യപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

തിരൂരിനോടൊപ്പം പരപ്പനങ്ങാടി, താനൂർ, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം സ്റ്റേഷനുകളിലും നേരത്തെ ആവശ്യപ്പെട്ട വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരൂരിലെ കച്ചവടക്കാർക്ക് വെറ്റില കയറ്റി അയക്കാനുള്ള സൗകര്യം കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL