SignIn
Kerala Kaumudi Online
Thursday, 30 July 2026 4.38 AM IST

കൃഷി വകുപ്പ് കനിപ്പന്തൽ പദ്ധതിക്ക് താനാളൂരിൽ തുടക്കം

ulgadanam
പഞ്ചായത്ത് തല ഉദ്ഘാടനം

തിരൂർ: വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പരിസ്ഥിതി സംരംക്ഷണ ബോധവും ഉറപ്പുവരുത്താൻ കൃഷി വകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന കാർഷിക പദ്ധതി കനിപന്തലിന് താനാളൂരിൽ തുടക്കമായി. ഗവ. ദേവധാർ എച്ച്.എസ്.എസ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞിപ്പ തെയ്യമ്പാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ. മുഹമ്മദ് സജീർ അദ്ധ്യക്ഷനായി. വാർഡംഗം സി. പുഷ്പലത, പഞ്ചായത്ത് ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പി.എസ്. സഹദേവൻ, കൃഷി അസിസ്റ്റന്റുമാരായ സി.വി.സ്മിത, എം.വി. അമീർ അലി, എൻ.എസ് .എസ് വൊളന്റിയർ പി.കെ.അജ്മൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL