SignIn
Kerala Kaumudi Online
Thursday, 18 June 2026 5.24 AM IST

നെല്ലിയാമ്പതിയിൽ ക്ലോറിനേഷൻ നടത്തി

clorination
നെല്ലിയാമ്പതി നൂറടിയിലെ കിണറ്റിൽ പഞ്ചായത്ത് പ്രസിഡന്റ് പി.മായാണ്ടി ക്ലോറിനേഷൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു

നെല്ലിയാമ്പതി: ജലജന്യ രോഗ നിയന്ത്രണ പരിപാടി, മഞ്ഞപിത്ത നിയന്ത്രണ പരിപാടി, ജലമാണ് ജീവൻ, ആരോഗ്യ ജാഗ്രത2026' എന്നിവയുടെ ഭാഗമായി നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നെല്ലിയാമ്പതി മേഖലയിലെ കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ നടത്തി. ക്ലോറിനേഷൻ കാമ്പയിൻ നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പി.മായാണ്ടി നൂറടിയിൽ കിണറ്റിൽ ക്ലോറിനേഷൻ നടത്തി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.അഫ്സൽ, സൈനു സണ്ണി, സോഷ്യൽ വർക്കറായ രാമർ കേ എന്നിവരുടെ സംഘം പാടഗിരി, തോട്ടേക്കാട്, രാജാക്കാട്, പുല്ലാല ഓറിയന്റൽ, ലിലി, നൂറടി പാലം, കാരപ്പാറ, പൂത്തുണ്ട്, കൂനമ്പാലം, എലാം സ്റ്റോർ, ഊത്തുകുഴി, ഓറഞ്ച് ഫാം, ചന്ദ്ര മല, കോട്ടയൻകാട് എന്നിവിടങ്ങളിലെ മുഴുവൻ കുടിവെള്ള കിണറുകളിലും ക്ലോറിനേഷൻ നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NELLIYAMPATHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL