SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.51 AM IST

എസ്.ഇ.എ ജില്ലാ പ്രൊഫഷണൽ മീറ്റ് 

meet

മണ്ണാർക്കാട്: വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജില്ലയിൽ സർക്കാർ മേഖലയിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ (എസ്.ഇ.എ) ജില്ലാ പ്രൊഫഷണൽ മീറ്റ് ആവശ്യപ്പെട്ടു.
പ്ലസ്ടുവിന് ശേഷം ഡിഗ്രി, മറ്റു പ്രൊഫഷണൽ, തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്നതിന് ജില്ലയുടെ പിന്നോക്ക പ്രദേശങ്ങളിൽ വിദ്യാർഥികൾ ഏറെ പ്രയാസം നേരിടുകയാണ്. സാമൂഹ്യ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് ഉപരിപഠന സൗകര്യങ്ങളുടെ അപര്യാപ്തത ദോഷകരമായി ബാധിക്കുന്നതെന്നും യോഗം ഉന്നയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. എസ്.ഇ.എ ജില്ലാ പ്രസിഡന്റ് ടി.എ.റസാഖ് അദ്ധ്യക്ഷനായി. ഇബാദ് വിങ് സംസ്ഥാന കൺവീനർ റഷീദ് എടപ്പാൾ, ജില്ലാ ജനറൽ സെക്രട്ടറി എം.ടി.സൈനുൽ ആബിദീൻ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ. ഹുസൈൻ , ടി.കെ.മുഹമ്മദ് കുട്ടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.അബൂബക്കർ, ജില്ലാ ട്രഷറർ എം.പി.അബ്ദുറഹ്മാൻ, ഹമീദ് കൊമ്പത്ത്, എം.ടി.എ.നാസർ, അസീസ് കക്കാടൻ തുടങ്ങിയവർ സംസാരിച്ചു. സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നൂറിൽപരം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL