SignIn
Kerala Kaumudi Online
Saturday, 30 May 2026 4.09 AM IST

ഇന്ത്യ കണ്ടു, ഇനി ഉലകം ചുറ്റാൻ അരവിന്ദ്

fff

ചൂരക്കോട് : ഇന്ത്യ മുഴുവൻ കണ്ടു,​ ഇനി ലോകം ചുറ്റാനുള്ള ഒരുക്കത്തിലാണ് ചൂരക്കോട് സ്വദേശി അരവിന്ദ്. തന്റെ ബുള്ളറ്റ് ബൈക്കിലും മറ്റുമായി കറങ്ങിനടന്ന അരവിന്ദ് കണ്ട കാഴ്ചകളേറെ. അറിഞ്ഞ അനുഭവങ്ങളും ധാരാളം ബുള്ളറ്റിലാണ് 74 ദിവസങ്ങൾ കൊണ്ട് 17 ഇന്ത്യൻ സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലും അരവിന്ദ് യാത്ര നടത്തിയത്. പിന്നെ ട്രെയിൻ യാത്രയിലൂടെ മറ്റ് സംസ്ഥാനങ്ങളിലുമെത്തി. ലോകത്തെ 195 രാജ്യങ്ങൾ ചുറ്റിക്കറങ്ങുകയാണ് ഇരുപത്തിയേഴുകാരനായ അരവിന്ദിന്റെ അടുത്ത ലക്ഷ്യം.

ഗോവയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുകയായിരുന്ന പിതാവ് ചൂരക്കോട് വിന്ദയിൽ സന്തോഷിനോടൊപ്പം നേരത്തെ ഗോവയിലും കർണ്ണാടകയിലുമൊക്കെ നടത്താറുള്ള യാത്രകളിൽ നിന്നാണ് അരവിന്ദിന് ഹരം തുടങ്ങിയത്. 2017 ൽ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച അരവിന്ദിന് വീട്ടുകാർ ബുള്ളറ്റ് ക്ലാസിക് വാങ്ങി നൽകിയതോടെ ബുള്ളറ്റിലായി പിന്നെ യാത്ര. മാർത്താണ്ഡം മാർ അഫ്രേം എൻജിനീയറിംഗ് കോളേജിൽ ബി ടെക്ക് പഠിക്കുമ്പോൾ വീട്ടിൽ നിന്ന് ഇടയ്ക്കിടെ കോളേജിലേക്കുള്ള യാത്ര ബുള്ളറ്റിലായിരുന്നു സഞ്ചാരി ഗ്രൂപ്പുകൾക്കൊപ്പം പല സ്ഥലങ്ങളിലും യാത്ര പോയി . കൊവിഡ് കാലത്തിനു ശേഷം 2021 ആഗസ്റ്റിലാണ് അരവിന്ദ് തന്റെ ബുള്ളറ്റിൽ ഭാരതപര്യടനം തുടങ്ങിയത്. .2023 ൽ വിമാന മാർഗം ദുബായിലെത്തി അവിടെയും ചുറ്റിക്കറങ്ങി. ഷീലയാണ് മാതാവ്. .സഹോദരൻ ഗോവിന്ദ് ദുബായിലാണ് .

യാത്രാ ലഹരിയിൽ

ജോലി ഉപേക്ഷിച്ചു

.പി ജി പഠനത്തിന് ശേഷം ചെന്നൈയിൽ ജോലിക്ക് പ്രവേശിച്ചെങ്കിലും യാത്രാഭ്രാന്ത് കൊണ്ട് 2026 ഫെബ്രുവരിയിൽ ജോലി ഉപേക്ഷിച്ചു . ട്രെയിനിലും മറ്റു വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചുമായിരുന്നു തുടർന്നുള്ള യാത്ര . . നേരത്തെ എത്താൻ കഴിയാതിരുന്ന മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇങ്ങനെയായിരുന്നു യാത്ര .ഏപ്രിലിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട മണിപ്പൂർ മൊയ്‌റാങ് സ്ഫോടനം നടന്നപ്പോൾ അരവിന്ദ് സംഭവ സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെയുണ്ടായിരുന്നു .

യാത്രകൾ വലിയ ഇഷ്ടമാണ്. ഇന്ത്യയിലെ പല സംസ്കാരങ്ങളും അടുത്തറിഞ്ഞത് വേറിട്ട അനുഭവമായിരുന്നു.

അരവിന്ദ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL