
കോന്നി : കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കോന്നി മെറിറ്റ് ഫെസ്റ്റ് 20ന് രാവിലെ 9 മണി മുതൽ കോന്നി സെന്റ് ജോർജ്ജ് ഓഡിറ്റോറിയത്തിൽ നടക്കും. കോന്നി നിയോജകമണ്ഡല പരിധിയിലെ 10, +2 ക്ലാസ്സുകളിൽ കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്/ എ വൺ ഗ്രേഡ് നേടിയ കുട്ടികളെയും, വിവിധ സർവ്വകലാശാല പരീക്ഷകളിൽ ആദ്യമൂന്ന് റാങ്കുകാരേയും അനുമോദിക്കും. നിയോജകമണ്ഡല പരിധിയിലെ താമസക്കാരായ നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളിൽ പഠിച്ചവരുമായ വിദ്യാർത്ഥികൾ രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കുമായി ബന്ധപ്പെടുക. ഫോൺ : 8590782861, 6282027926
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |