
റാന്നി : താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്രീഡിഗ്രി/ പ്ലസ് ടു/ വി എച്ച് എസ് ഇ, ഡിപ്ലോമ ഇൻ ഫാർമസി, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ. ഉയർന്ന പ്രായ പരിധി 45. ഉദ്യോഗാർത്ഥികൾ ബയോഡേറ്റായോടൊപ്പം തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പടെ റാന്നി താലൂക്ക് ആശുപത്രിയിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി 23, ഫോൺ : 9188522990.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |