
തിരുവല്ല: സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ അംഗീകാരത്തോടെ റിഥമിക് ഫിറ്റ്നസ് ഡാൻസ് കോഴ്‌സിന്റെ പുതിയ ബാച്ച് തിരുവല്ല പൈതൃക് സ്കൂൾ ഓഫ് യോഗയിൽ 10 മുതൽ ആരംഭിക്കും. സുംബാ ശൈലിയിലാണ് ഈ ഫിറ്റ്നസ് ഡാൻസ് കോഴ്സ്. പത്താം ക്ലാസ് പാസായവർക്ക് ചേരാം. ഉയർന്ന പ്രായപരിധി ഇല്ല. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്കൂളുകളിലും കോളേജുകളിലും പരിശീലിപ്പിക്കാൻ സർക്കാർ അംഗീകാരം ലഭിക്കും. ഫിറ്റ്നസ് ട്രെയിനർ, ഡാൻസ് ഇൻസ്ട്രക്ടർ ആയി ജോലി ചെയ്യാനും സ്വന്തമായി ക്ലാസുകൾ തുടങ്ങാനും മികച്ച അവസരമാണ്. സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ്. അഡ്മിഷനും വിവരങ്ങൾക്കും പൈതൃക് സ്കൂൾ ഓഫ് യോഗ, തിരുവല്ല. ഫോൺ : 7306557108.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |