
നാറാണംമൂഴി : ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു. കുടുംബശ്രീ ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ് അംഗങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ്, വാർഡ് മെമ്പർ എബ്രഹാം വർഗീസ്, രവി.എം.കെ, കർഷകരായ ജെയിംസ് കക്കാട്ടുകുഴി, കൃഷി അസിസ്റ്റന്റ് ജെയ്സൺ, സുമി, ലളിത, അഗ്രി സി ആർ.പി അശ്വതി എന്നിവർ പങ്കെടുത്തു. പ്രാദേശിക കാർഷികോൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ കുടുംബങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായിരുന്നു പരിപാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |