
കോന്നി: ആവോലിക്കുഴി, താവളപ്പാറ , എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതികളുടെ ആഭിമുഖ്യത്തിൽ കൊന്നപ്പാറ വി.എൻ.എസ് കോളേജിലെ ഫോറസ്ട്രി ക്ലബുമായി ചേർന്ന് വനമഹോത്സവം 2026 ന്റെ ഭാഗമായി ആർട്ടിഫിഷ്യൽ റീജനറേഷൻ ആൻഡ് സീഡ് ബാൾ പ്രിപ്പറേഷൻ ട്രെയിനിംഗിന്റെ ഭാഗമായി നടന്ന ഏകദിന വർക്ക് ഷോപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.ശശീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പി എഫ് എം സെൽ റെയിഞ്ച് കോഓർഡിനേറ്റർ പി. അഖിൽ ഗണേഷ്, കോളേജ് പ്രിൻസിപ്പൽ രഞ്ജിത്ത്, താവളപ്പാറ വനസംരക്ഷണ സമിതി സെക്രട്ടറി എസ്.അരുൺലാൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.ഷഹനാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |