
പത്തനംതിട്ട : ഇലന്തൂർ ഹോമിയോ ഡിസ്പൻസറി ഇടപ്പരിയാരം ജി.എൽ.പി.എസിൽ നടത്തിയ ഹോമിയോ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ സ്‌റ്റെല്ലാ തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സനിൽ.എസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജി.റെജി, ജോഷ്വാ ശാമുവേൽ, അരുൺ രാജ്, ഇലന്തൂർ ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ആഫീസർ ഡോ. റോസ്ലിൽ.എം.കെ.എന്നിവർ പ്രസംഗിച്ചു. ഡോ.കൃപാ മെറിൻ സെബാസ്റ്റ്യൻ നേത്ര സംരക്ഷണവും സൂഷ്മ യോഗയും സംബന്ധിച്ച് ക്ലാസ് എടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |