SignIn
Kerala Kaumudi Online
Sunday, 19 July 2026 9.20 PM IST

പ്രവർത്തന ഉദ്ഘാടനം

karoor

ഇലന്തൂർ : കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ദേവാലയത്തിൽ സെന്റ് ഡയനീഷ്യസ് ഫെലോഷിപ്പിന്റെ പ്രവർത്തന ഉദ്ഘാടനം ഗീവർഗീസ് മാർ പീലക്സനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. പ്രാർത്ഥന, പഠനം, സേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സഭയുടെ സാക്ഷ്യം കൂടുതൽ ശക്തിപ്പെടുത്താൻ എസ്.ഡി.ഒ.എഫ് പ്രവർത്തകർ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ.ലിനു എം.ബാബു അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ഷിബു കെ.എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റി ബിജു എം.തോമസ്, സെക്രട്ടറി ജോസഫ് ടി.ഈപ്പൻ, വൈസ് പ്രസിഡന്റ് സജി നൈനാൻ, സെക്രട്ടറി സജു പി.ജോർജ്, അജിത തോമസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL