
പുല്ലാട് : ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മഹോത്സവം ആരംഭിച്ചു. ആഗസ്റ്റ് 9ന് നടക്കുന്ന സൽസംഗത്തിൽ പാട്ടിലെ രാമായണം എന്ന വിഷയത്തിൽ ഡോ.സജിത്ത് ഏവൂരേത്ത് പ്രഭാഷണം നടത്തും. നാലമ്പല ദർശനവും രാമായണത്തെ അധികരിച്ച് കുട്ടികൾക്കുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്. കരയോഗം പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് ശ്രീദേവിയമ്മ.എം.ജി അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണൻ, മധു.ആർ, അജിത്ത്.ജി, തുളസീധരൻ നായർ, ചന്ദ്രൻനായർ, വത്സല പണിക്കർ, ലളിത , രാധിക ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |