അടൂർ : കഴിഞ്ഞ ഒക്ടോബറിൽ നിർമ്മാണോദ്ഘാടനം നടത്തിയ വടക്കടത്ത്കാവ് - ഐവർകാല റോഡിന്റെ നവീകരണം ഇഴഞ്ഞുനീങ്ങുന്നു. എം.സി റോഡിലെ വടക്കടത്ത്കാവ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പാത ഏറത്ത്, കടമ്പനാട് പഞ്ചയാത്ത് നിവാസികളുടെ ആശ്രയമാണ്.
വടക്കടത്ത്കാവ് മുതൽ അന്തിച്ചിറ വരെ റോഡ് നവീകരണത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. അന്തിച്ചിറയിൽ വശങ്ങൾ കെട്ടുന്നത് മാത്രമാണ് ആകെയുള്ള നിർമ്മാണം. ഓടകളുടെയും കലുങ്കുകളുടെയും സംരക്ഷണഭിത്തി കെട്ടുന്ന പണികൾ പൂർത്തിയായിട്ടില്ല. ഇത് പൂർത്തിയായാൽ മാത്രമേ റോഡ് നവീകരണം ആരംഭിക്കാനാകൂ. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമ്മാണം. 11 കോടി രൂപയാണ് പദ്ധതി ചെലവ്.
കടമ്പനാട് പഞ്ചായത്തിന്റെ ഭാഗമായ മഹർഷിമംഗലം ജംഗ്ഷൻ വരെ യാതൊരു പ്രവർത്തനങ്ങളും നടന്നിട്ടില്ല.
നടുവൊടിയും
പൊട്ടിപൊളിഞ്ഞ റോഡിൽ യാത്രചെയ്തു നാട്ടുകാരുടെ നടുവൊടിയുകയാണ്. വടക്കടത്തുകാവ് മുതൽ കളത്തട്ട് വരെയുള്ള ഭാഗങ്ങളിലും അന്തിച്ചിറ, ചിറ്റാണിമുക്ക് ഭാഗങ്ങളിലും കുണ്ടുംകുഴിയും നിറഞ്ഞിരിക്കുന്നു. കുഴികളിൽ വീണു ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്.
അന്തിച്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡ് കൂടിയാണിത്. മഴമാറിയതോടെ പൊടിശല്യവും രൂക്ഷമായി. ഈ പ്രദേശങ്ങളിലേക്ക് സവാരി വിളിച്ചാൽ ഓട്ടോറിക്ഷക്കാരും എത്താറില്ല.
പണി തുടങ്ങിയിട്ട് 9 മാസം,
പദ്ധതി ചെലവ് : 11 കോടി,
റോഡ് നവീകരണം യഥാസമയം പൂർത്തിയാക്കാൻ സാധിക്കാത്തത് പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ചയാണ്.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |