പത്തനംതിട്ട : അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ 60 മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി ഈ മേഖലകളെ ഓറഞ്ച് ,റെഡ് ബുക്കുകളിൽ ഉൾപ്പെടുത്തി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റവും രൂപീകരിച്ചു. കോന്നി, റാന്നി മലയോര മേഖലകളിലെ പ്രദേശങ്ങളാണ് ഇതിൽ കൂടുതലും. അതീവ ജാഗ്രതാ നിർദ്ദേശമുള്ള ഈ മേഖലകളിൽ കേന്ദ്ര ദുരന്തനിവാരണ സേവയുടെ സേവനം ഉൾപ്പടെ ജില്ലാ ഭരണകൂടം ലഭ്യമാക്കിയിട്ടുണ്ട്.
എൻ.ഡി.ആർ.എഫിന്റെ തമിഴ്നാട് നാലാം ബറ്റാലിയനിൽ നിന്നുള്ള 30 അംഗ സംഘമാണ് ജില്ലയിലുള്ളത്. ഇവർ ദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നതിനൊപ്പം പ്രദേശവാസികൾക്കും സന്നദ്ധ പ്രവർത്തകർക്കും അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനവും നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |