
പത്തനംതിട്ട: ആറന്മുളയിൽ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിലായി. ആറന്മുള വള്ളസദ്യയ്ക്ക് എത്തിയവർ ഉൾപ്പടെ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ ആറന്മുള സത്രത്തിലും ക്ഷേത്രത്തിലും കുടുങ്ങി. ഇവരെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ രക്ഷപെടുത്തി. പമ്പാനദി കരകവിഞ്ഞതോടെ മാവേലിക്കര തെക്കേമല റോഡിൽ ആറാട്ടുപുഴ, മാലക്കര ആൽത്തറ ജംഗ്ഷൻ, ഇടയാറന്മുള, കോഴിപ്പാലം ജംഗ്ഷൻ, ഐക്കര ജംഗ്ഷൻ, തറയിൽ മുക്ക് എന്നിവിടങ്ങളിലും കുളനട കോഴഞ്ചേരി റോഡിൽ നാൽക്കാലിക്കലും വെള്ളംകയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |