SignIn
Kerala Kaumudi Online
Sunday, 02 August 2026 4.10 AM IST

മഴക്കലിയിൽ പത്തനംതിട്ട

road
ടി​.കെ റോഡി​ൽ വെള്ളംകയറി​യപ്പോൾ

പത്തനംതിട്ട : ഒറ്റരാത്രിയിലെ അതിതീവ്ര മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും പത്തനംതിട്ടയിൽ പ്രളയാന്തരീക്ഷമുണ്ടാക്കി. പമ്പാ, മണിമല, അച്ചൻകോവി​ൽ നദി​കൾ കരകവിഞ്ഞു. കോന്നി തൂമ്പാക്കുളത്തും കൊക്കാത്തോട്ടിലും ഉരുൾപൊട്ടി. ചിറ്റാർ, സീതത്തോട് ഭാഗങ്ങളിൽ മണ്ണി‌ടിച്ചിലുണ്ടായി. റാന്നി നഗരം മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കിഴക്കൻ മലയിലുണ്ടായ മണ്ണിടിച്ചിലിൽ മരങ്ങൾ ക‌ടപുഴകി. കോഴഞ്ചേരിയിലും ആറൻമുളയിലും ചെങ്ങന്നൂരിലും തിരുവല്ലയിലും വെള്ളപ്പൊക്കക്കെടുതി​കൾ രൂക്ഷമാണ്. അറുന്നൂറോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് അഗ്നി രക്ഷാസേനയും പൊലീസും സന്നദ്ധസംഘടനകളും രംഗത്തിറങ്ങി. റാന്നി, ആറൻമുള മേഖലയിലേക്ക് കൊല്ലത്ത് നിന്ന് മത്സ്യബന്ധന ബോട്ടുകളെത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രി പി.സി.വിഷ്ണുനാഥ് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നു.

ജില്ലയിൽ 22 ദുരിതാശ്വാസ ക്യാമ്പുകൾ

567 ആളുകളെ മാറ്റിപ്പാർപ്പിച്ചു.

മലയോര യാത്ര നിരോധിച്ചു

ശബരിമല യാത്ര ഒഴിവാക്കാൻ നി​ർദേശം

അടവി, ഗവി വിനോദകേന്ദ്രങ്ങൾ അട‌ച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL