
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പീഡിയാട്രിക് വിഭാഗത്തിനായി സജ്ജമാക്കിയ പ്രത്യേക ഫാർമസിയുടെ ഉദ്ഘാടനം ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിച്ചു.പീഡിയാട്രിക് വിഭാഗത്തിലെ രോഗികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഫാർമസി സേവനങ്ങൾ ലഭ്യമാക്കാൻ ഈ സംവിധാനം സഹായകരമാകുമെന്ന് സ്വാമി ഋതംഭരാനന്ദ പറഞ്ഞു.ഡോ.റ്റിറ്റി പ്രഭാകരൻ,ഡോ.നിഷാദ്.എസ്.കെ,ഡോ.എസ്.ഷാജി,ഡോ.സുഘോഷ് മിത്ര,ഡോ.ആർ.നടരാജൻ,ഡോ.കെ.ജോഷി,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ഷാജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |