
നെയ്യാറ്റിൻകര: കരമന കളിക്കാവിള റോഡിൽ പത്താംകല്ലിന് സമീപം വാഹന പരിശോധനയ്ക്കിടയിൽ 42 എം.ഡി.എം.എ യുമായി ഒരാൾ അറസ്റ്റിൽ. പോത്തൻകോട് വാവറമ്പലം സ്വദേശിയായ ഷൈജു(40) ആണ് അറസ്റ്റിലായത്. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
ബാംഗ്ലൂർ സ്വദേശിയായ ഷുക്കൂർ എന്ന ആളുടെ നിർദ്ദേശപ്രകാരം പാറശാലയിൽ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നഎം.ഡി.എം.എയാണ് പിടികൂടിയത്. ഉദ്ദേശം രണ്ടുലക്ഷം രൂപ വിലവരും. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ഷമീർഖാന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അരുൺകുമാർ,അജിത്,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ എബ്രഹാം,രഞ്ചിത്ത്,ജിനേഷ്,ശ്രീനു,മുഹമ്മദ് അനീസ്,ഡ്രൈവർ ആന്റൊ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |