
കൊച്ചി: കേരളത്തിലെ സംരംഭകരുടെ കൂട്ടായ്മയായ വിജയീഭവ ഒരുക്കുന്ന ബിസിനസ് സമ്മിറ്റ്, സംരംഭക മഹോത്സവം ഫെബ്രുവരി 27ന് കാക്കനാട് ചിറ്റിലപ്പള്ളി സ്‌ക്വയറിൽ നടക്കും. ദി ഫ്യൂച്ചർ ഈസ് നൗ എന്ന തീമിന് അടിസ്ഥാനമാക്കിയ സമ്മിറ്റ് കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. അനീഷ് അച്യുതൻ, വിവേക് കൃഷ്ണ ഗോവിന്ദ്, ഷീല കൊച്ചൗസേഫ്, ബിബു പുന്നൂരാൻ, ജോൺസൺ മാത്യൂ, ലൈല സുധീഷ്, ബൈജു എൻ. നായർ തുടങ്ങിയവർ പങ്കെടുക്കും. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി. സത്യനാരായണൻ, മുഹമ്മദ് മദനി തുടങ്ങിയവർ സംവദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |