SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.21 PM IST

മലബാർ ഗോൾഡ് ഡിവൈൻ ഡയമണ്ട് കളക്ഷൻ 'ആനിക'

anika

നടി കരീന കപൂർ ഖാൻ പുറത്തിറക്കി

കൊച്ചി: ആഗോള ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രകൃതിദത്ത വജ്രാഭരണങ്ങളുടെ അമൂല്യ ശേഖരമായ 'ആനിക' കളക്ഷൻ പുറത്തിറക്കി. അക്ഷയതൃതീയയോടനുബന്ധിച്ച് മുംബൈയിൽ നടി കരീന കപൂർ ഖാനാണ് ആനിക കളക്ഷൻ പുറത്തിറക്കിയത്. കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെടുന്ന പ്രകൃതിദത്ത വജ്രങ്ങളുടെ അപൂർവതയും ആധികാരികതയുമാണ് ആനിക കളക്ഷൻ. ക്ഷേത്രവാസ്തുവിദ്യ, പവിത്രരൂപങ്ങൾ, സങ്കീർണമായ കൊത്തുപണികൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആനികയുടെ രൂപകല്‍പ്പന.

ക്ഷേത്രരൂപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നെക്‌ലേസുകൾ, കൊത്തുപണികൾ പ്രതിഫലിപ്പിക്കുന്ന വളകൾ, കമ്മലുകൾ, പാരമ്പര്യത്തിന്റെ സ്പർശമുള്ള കടക വളകൾ എന്നിവ ആനികയുടെ പ്രത്യേകതയാണ്. ആഘോഷവേളകൾക്കും നിത്യജീവിതത്തിലെ ആധുനിക വസ്ത്രധാരണത്തിനും ഒരുപോലെ അനുയോജ്യമാണ് ഈ ആഭരണങ്ങളെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ സാക്ഷ്യപ്പെടുത്തിയ വജ്രങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മലബാർ ഗോള്‍ഡിന്റെ എല്ലാ ഷോറൂമുകളിലും ആനിക ആഭരണ ശേഖരം ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360