SignIn
Kerala Kaumudi Online
Friday, 03 July 2026 4.42 AM IST

സ്‌റ്റാർട്ടപ്പുകൾക്ക് 3.5 കോടിയുടെ നിക്ഷേപ വാഗ്ദാനം

startup

കൊച്ചി: പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026ൽ 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചു. സോലസ്‌ലെറ്റ്‌സിൻ, ജേർണീസ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം, ബാബിൾടൈം, ലൈറാബൈറ്റ്സ് ടെക്നോളജീസ് എന്നീ സ്റ്റാർട്ടപ്പുകൾക്കാണ് സാമ്പത്തികസഹായം.

കോൺക്ളേവ് പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.പി. ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രൊമിത്യൂസ് പ്രൊജക്ട്സ് ഡയറക്ടർ പ്രദീപ് പി.എസ്., ഡയറക്ടർമാരായ ആൽബി ആന്റണി, വിവേക് എം.വി, ബീക്കൺ ബാറ്ററീസ് എം.ഡി ജോസഫ് കണിച്ചായി, ഐ.ടി വകുപ്പ് മുൻ സെക്രട്ടറി എം. ശിവശങ്കർ, സ്‌റ്റാർട്ടപ്പ് സ്ഥാപകരായ റമീസ് അലി, അമിത് രാമൻ, ഗോഡ്‌വിൻ ആന്റണി, സുരേഷ് ഗോപിനാഥ്, എസ്. അനീഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STARTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360