SignIn
Kerala Kaumudi Online
Thursday, 09 July 2026 3.58 AM IST

നെയ്മറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ 'കവീസ് കഫേ'

neymar

കൊച്ചി: ലോകകപ്പ് ഫുട്‌ബാൾ ആവേശം കൊടുമുടിയേറവേ, കേരളത്തിൽ നിന്നുള്ള ഒരു കഫേ ആഗോള ശ്രദ്ധ നേടുന്നു. ഫുട്‌ബാൾ ഇതിഹാസം നെയ്മറിന്റെ വിശ്വവേദിയിലെ അവസാന മത്സരത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരമർപ്പിച്ച കേരളത്തിലെ കഫേയായ കവീസ് കഫേ ആണ് ഇപ്പോൾ നെയ്മറിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ കൈയടി നേടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന നെയ്മറിന്റെ അവസാന ലോകകപ്പ് മത്സരവേളയിൽ, കവീസ് കഫേയിലെ എല്ലാ ജീവനക്കാരും നെയ്മറിന്റെ പ്രശസ്തമായ പത്താം നമ്പർ ജേഴ്‌സി ധരിച്ചാണ് ജോലിക്കിറങ്ങിയത്. കവീസ് കഫേയുടെ ഈ വേറിട്ട സ്‌നേഹപ്രകടനം അന്താരാഷ്ട്ര ഫുട്‌ബാൾ ലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നെയ്മറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഈ സംഭവം ആഗോളതലത്തിൽ പങ്കുവച്ചു.
കേരളത്തിന്റെ ഫുട്‌ബാൾ പ്രേമം എത്രത്തോളം വലുതാണെന്ന് ലോകത്തിന് മുന്നിൽ കാണിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കവീസ് കഫേ മാനേജ്‌മെന്റും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360