
കൊച്ചി: സംരംഭങ്ങൾക്ക് 24 മണിക്കൂറും ഉപഭോക്താക്കളുമായി ആശയവിനിമയം ചെയ്യാൻ സഹായിക്കുന്ന പുതിയ മെറ്റാ ബിസിനസ് ഏജന്റ് എഐ വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചു. ബിസിനസ് സംരംഭങ്ങൾക്ക് വ്യക്തിഗതമാക്കിയ ഉപഭോക്തൃ അനുഭവങ്ങൾ നൽകാൻ ബിസിനസുകളെ പ്രാപ്തമാക്കുന്ന തരത്തിലാണ് മെറ്റാ ബിസിനസ് ഏജന്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മുംബയിൽ നടന്ന വാർഷിക ബിസിനസ് ഉച്ചകോടിയുടെ മൂന്നാം പതിപ്പിലാണ് പ്രഖ്യാപനം.
ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ, ഉത്പന്ന ശുപാർശകൾ, അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യൽ, വില്പന പൂർത്തിയാക്കാൻ സഹായിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സഹായം നൽകുന്ന തരത്തിലാണ് മെറ്റാ ബിസിനസ് ഏജന്റ് രൂപകല്പന ചെയ്യ്തിരിക്കുന്നത്. ഉപഭോക്തൃ ഇടപെടലുകൾക്കപ്പുറം, മെറ്റാ ബിസിനസ് ഏജന്റ്, ബിസിനസ് ഉടമകൾക്ക് ഒരു പങ്കാളിയായും പ്രവർത്തിക്കുന്നു.
ഉപഭോക്തൃ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വളർച്ച കൈവരിക്കുന്നതിനും എഐ പ്രയോജനപ്പെടുത്താൻ ബിസിനസുകളെ ഇത് സഹായിക്കുമെന്ന് മെറ്റാ ഇൻ ഇന്ത്യ മാനേജിംഗ് ഡയറക്ടറും കൺട്രി ഹെഡുമായ അരുൺ ശ്രീനിവാസ് പറഞ്ഞു, മെറ്റാ ബിസിനസ് ഏജന്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംരംഭങ്ങൾ കണ്ടെത്തുന്നത് വാട്ട്‌സ്ആപ്പ് എളുപ്പമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |