SignIn
Kerala Kaumudi Online
Thursday, 09 July 2026 3.59 AM IST

ഗ്രീൻ ഡാറ്റാ സെന്ററിന് തറക്കല്ലിട്ട് ഫെഡറൽ ബാങ്ക്

federal

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രീൻ ഡാറ്റാ സെന്ററിന് കൊച്ചിയിൽ തറക്കല്ലിട്ട് ഫെഡറൽ ബാങ്ക്. സെന്ററിന്റെ ശിലാസ്ഥാപനകർമം ഫെഡറൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ നിർവഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കട്ടരാമൻ വെങ്കടേശ്വരൻ ഭൂമിയൊരുക്കൽ ചടങ്ങിന് നേതൃത്വം നൽകി. ഒന്നരലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 6 മെഗാവാട്ട് ശേഷിയുള്ള അത്യാധുനിക ഡാറ്റാ സെന്ററാണ് കൊച്ചിയിൽ ഉയരുന്നത്. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, രാജഗിരി ഹോസ്പിറ്റൽ ഇ.ഡിയും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി, ചീഫ് ടെക്‌നോളജി ഓഫീസറും ഫെഡ്‌സെർവ് കൺട്രോളറുമായ ജോൺസൺ കെ. ജോസ്, ഫെഡറൽ ബാങ്ക് ഓപ്പറേഷൻസ് മേധാവി ദിലീപ് ബി, റിയൽ എസ്റ്റേറ്റ് ആൻഡ് സ്‌പെഷ്യൽ പ്രൊജക്ട്സ് വിഭാഗം മേധാവി റെജി സി.വി, കോർപ്പറേറ്റ് സർവീസസ് വകുപ്പ് മേധാവി വിനോദ് കുമാർ ആർ, ജീവനക്കാരും ഡാറ്റ സെന്റർ നിർമാണ ചുമതലയുള്ള കെ.ജി സുകുമാരൻ ആൻഡ് സൺസ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEDERAL BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360