SignIn
Kerala Kaumudi Online
Thursday, 09 July 2026 3.59 AM IST

ആന്ത്രോപിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് യു.എസ്.ടി

antropic

തിരുവനന്തപുരം: എ.ഐ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിയും ക്ലോഡ് എ.ഐ മോഡലുകൾ വികസിപ്പിക്കുന്ന എ.ഐ സുരക്ഷാഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കും തന്ത്രപ്രധാനമായ പങ്കാളിത്തതിൽ ഏർപ്പെട്ടു. ഗ്ലോബൽ 1000 സംരംഭങ്ങളെ എ.ഐ മികവ് കൈവരിക്കാൻ സഹായിക്കുക എന്നതാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ഈ സഹകരണത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി യു.എസ്.ടി രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന എൻജിനിയറിംഗ് സംവിധാനങ്ങളിലും പ്രവർത്തന രീതികളിലും ക്ലോഡ് സാങ്കേതികവിദ്യ സംയോജിപ്പിക്കാനാകും. ഇതിലൂടെ, ചെറിയ തോതിലുള്ള എ.ഐ പരീക്ഷണങ്ങളിൽ നിന്ന് മാറി, ഉപഭോക്തൃ സ്ഥാപനങ്ങളുടെ പ്രധാന ബിസിനസ് സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന, സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ വലിയ തോതിലുള്ള എ.ഐ വിന്യാസത്തിലേയ്ക്ക് മാറാൻ സാധിക്കും.

ആന്ത്രോപിക്കുമായുള്ള ഈ പങ്കാളിത്തത്തിലൂടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്താനും ബിസിനസ് വളർച്ച വേഗത്തിലാക്കാനും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ രീതിയിൽ എ.ഐ അധിഷ്ഠിത തീരുമാനങ്ങൾ നടപ്പാക്കാനും ഉപഭോക്താക്കളെ സഹായിക്കാനാകുമെന്ന് യു.എസ്.ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTHROPIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360