SignIn
Kerala Kaumudi Online
Sunday, 02 August 2026 4.11 AM IST

ഇടിമണ്ണിക്കൽ ഗോൾഡ് കൊച്ചി ഷോറൂം ഉദ്ഘാടനം ഇന്ന്

edi

കോട്ടയം : ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എറണാകുളം എം.ജി റോഡിലെ പുതിയ ഷോറൂം ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ.വിനോദ്, മുഹമ്മദ് ഷിയാസ്, മേയർ വി.കെ.മിനിമോൾ എന്നിവർ വിശിഷ്ടാതിഥികളാവും. ഇടിമണ്ണിക്കൽ മാനേജിംഗ് ഡയറക്‌ടർ സണ്ണി തോമസ്, സി.ഇ.ഒ ഡോ.ടോണി ജോസഫ് എന്നിവർ സംസാരിക്കും. 15,000 ചതുരശ്രഅടിയുള്ള അത്യാധുനിക ഷോറൂമിൽ റോയൽ ആന്റിക്, ചെട്ടിനാട്, ടെമ്പിൾ , ബംഗാളി , ഡയമണ്ട് കളക്ഷനുകൾ, റോസ് ഗോൾഡ്, ടർക്കിഷ് ഡിസൈനുകൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിദ്ധ്യമാർന്ന ആഭരണ ശേഖരമുണ്ടാകും. ഒരു ലക്ഷം രൂപ മുതലുള്ള എക്‌സ്‌ക്ലൂസീവ് ഡയമണ്ട് സെറ്റുകളും ലഭ്യമാണ്. പ്രത്യേകം ബ്രൈഡൽ കളക്ഷനുകളും, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ എക്സ്‌ക്ലൂസീവ് ലൈറ്റ് വെയ്‌റ്റ് കളക്ഷനുകളും പ്രധാന ആകർഷണങ്ങളാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ദിവസത്തെ മെഗാ ഓഫറുമുണ്ട്. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 20 % കുറവും ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 20,000 രൂപ വരെ പ്രത്യേക ആനുകൂല്യവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIMANNIKKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360