SignIn
Kerala Kaumudi Online
Sunday, 02 August 2026 4.12 AM IST

ഭീമ ജുവലറി രാമഞ്ചിറ ഷോറൂമിന് തുടക്കം

thiruvalla-launch

ഭീമ ജുവലറി രാമഞ്ചിറ ഷോറൂമിന് തുടക്കം

തിരുവല്ല: ഭീമ ജുവലറിയുടെ പുതിയ ഷോറൂം തിരുവല്ലയിലെ രാമഞ്ചിറയിൽ തുറന്നു. മുൻ ഷോറൂമിന്റെ ഇരട്ടിയിലധികം വലുപ്പത്തിൽ 10,000 ചതുരശ്ര അടിയിലാണ് പുതിയ ഷോറൂം ഒരുക്കിയിട്ടുള്ളത്. വർഗീസ് മാമ്മൻ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ എസ്. ലേഖ, പ്രമുഖ ചലച്ചിത്ര താരം അദിതി രവി എന്നിവർ ചേർന്ന് ഭീമ ജുവലറി ചെയർമാൻ ബി. ബിന്ദുമാധവ്, മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഷോറൂം ഉദ്ഘാടനം ചെയ്തു.

പുതിയ ഡിസൈനുകളിൽ ഡയമണ്ട് ആഭരണങ്ങൾ, സോളിറ്റെയർ കളക്ഷനുകൾ, പരമ്പരാഗത സ്വർണാഭരണങ്ങൾ, ട്രെൻഡി ലൈറ്റ്‌വെയ്റ്റ് കളക്ഷനുകൾ എന്നിവയുടെ വിപുല ശേഖരം ഇവിടെയുണ്ട്. വധൂവരന്മാർക്കായി പ്രത്യേകം സജ്ജീകരിച്ച 'പരിണയ' വെഡ്ഡിംഗ് ഫ്ലോർ ഷോറൂമിന്റെ പ്രധാന ആകർഷണമാണെന്ന് ബി. ബിന്ദുമാധവും അഭിഷേക് ബിന്ദുമാധവും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360