SignIn
Kerala Kaumudi Online
Sunday, 02 August 2026 4.12 AM IST

മുത്തൂറ്റ് ഫിനാൻസ് വായ്പാ ആസ്തി ₹1.91 ലക്ഷം കോടി

alexander

അറ്റാദായം 2,825 കോടി രൂപയായി

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ സംയോജിയ അറ്റാദായം 43 ശതമാനം വർദ്ധനയോടെ 2,825 കോടി രൂപയായി. സംയോജിത വായ്പാ ആസ്തി 43 ശതമാനം ഉയർന്ന് 1,91,532 കോടി രൂപയിലെത്തി. 57,594 കോടി രൂപയുടെ വളർച്ചയാണ് ഈ പാദത്തിലുണ്ടായത്. സ്വർണ പണയ വായ്പാ ആസ്തി 48 ശതമാനം ഉയർന്ന് 1,75,527 കോടി രൂപയായി. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം വായ്പാ ആസ്തി 43 ശതമാനം വർധിച്ച് 1,72,053 കോടി രൂപയായി. അറ്റാദായം 25 ശതമാനം ഉയർന്ന് 2,550 കോടി രൂപയായി. 4,82,707 പുതിയ ഉപഭോക്താക്കൾക്കായി 8,937 കോടി രൂപയുടെ സ്വർണ പണയ വായ്പകൾ നൽകി. മൊത്തം വായ്പ ആസ്തി എക്കാലത്തെയും ഉയർന്ന നിരക്കായ 1,91,532 കോടി രൂപയിൽ എത്തിയെന്ന് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് വ്യക്തമാക്കി. സാങ്കേതികവിദ്യയിലുള്ള തുടർച്ചയായ നിക്ഷേപം സുഗമമായ ക്ലെയിം പ്രക്രിയകളും ഉപഭോക്തൃ അനുഭവവും മെച്ചപ്പെടുത്തുന്നുവെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTHOOT FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360