SignIn
Kerala Kaumudi Online
Thursday, 14 May 2026 1.48 AM IST

സൗദിയിൽ നിന്ന് ആശ്വാസ വാർത്തയെത്തി ; അബ്ദുൽ റഹീമിന്റെ മോചനം ഉടൻ

Increase Font Size Decrease Font Size Print Page
Add as a preferred source on Google
adbul-raheem-

റിയാദ്: കൊലപാതക കേസിൽ സൗദിയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം അടുത്താഴ്ച. പേപ്പർ വർക്കുകൾ പൂർത്തിയായാൽ മേയ് 19ന് അബ്ദുൾ റഹീം ജയിൽ മോചിതനാകുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. മേയ് 19ന് ശിക്ഷാ കാലാവധി അവസാനിക്കും. മേയ്20ന് റഹീം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൾ റഹീം അറസ്റ്റിലാകുന്നത്. 2012ൽ അബ്ദുൽ റഹീമിനെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ഒന്നരക്കോടി സൗദി റിയാൽ (34 കോടിയിലേറെ രൂപ)​ ദയാധനം നൽകിയതിനെ തുടർന്ന് കോടതി അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.

Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, ABDUL RAHEEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360