SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.24 AM IST

മുന്നോട്ടുവച്ചത് ഒറ്റ കണ്ടീഷൻ; വിജയ്ക്ക് 'കൈ' കൊടുത്ത് കോൺഗ്രസ്, ഉപേക്ഷിച്ചത് 55 വർഷത്തെ ഡിഎംകെ ബന്ധം

vijay

ചെന്നൈ: തമിഴ്നാട്ടിൽ ചരിത്ര വിജയം നേടിയ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പൂർണ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനം. ഇതോടെ 55 വർഷം നീണ്ടുനിന്ന കോൺഗ്രസ്-ഡിഎംകെ സഖ്യം അവസാനിച്ചു. ഇന്നാണ് വിജയ്ക്ക് പിന്തുണ നൽകുമെന്ന കാര്യം കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്. കോൺഗ്രസ് ഇപ്പോൾ നൽകുന്ന പിന്തുണ സർക്കാർ രൂപീകരിക്കുന്നതിന് മാത്രമല്ലെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, ലോക്സഭയിലേക്കും, രാജ്യസഭയിലേക്കുമുള്ള ഭാവി തിരഞ്ഞെടുപ്പുകൾക്ക് വേണ്ടിയാണെന്നും കോൺഗ്രസ് അറിയിച്ചു.

'പരസ്പര ബഹുമാനം, ഉചിതമായ പങ്ക്, ഇരു പാർട്ടികളും തമ്മിലുള്ള ഉത്തരവാദിത്തം എന്നിവയിൽ സ്ഥാപിതമായ ഈ സഖ്യം ഈ സർക്കാരിന്റെ രൂപീകരണത്തിന് മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ലോക്സഭയിലേക്കും രാജ്യസഭയിലേക്കും ഭാവിയിൽ നടക്കുന്ന തിരഞ്ഞെടുപ്പുകൾക്കും വേണ്ടിയാണ്'- കോൺഗ്രസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്ത ഏതൊരു വർഗീയ ശക്തികളെയും ഈ സഖ്യത്തിൽ നിന്ന് മാറ്റി നിർത്തുമെന്ന വ്യവസ്ഥയുടെകൂടി അടിസ്ഥാനത്തിലാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്നും കോൺഗ്രസ് അറിയിച്ചു.

ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് എംപി ജ്യോതിമണി വിശദീകരണം നൽകി. രാഷ്ട്രീയത്തിൽ സഖ്യത്തിൽ ഏർപ്പെടുന്നതും പുറത്തുപോകുന്നതും സ്വഭാവികമാണെന്ന് ജോതിമണി പറഞ്ഞു. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു ആഴ്ച മുമ്പ്, ഡിഎംകെ കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് പുറത്താക്കിയിരുന്നെന്നും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചെന്നും ജ്യോതിമണി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360